
മഹാരാഷ്ട്ര: പൂനയിലെ വാഗോളിയിലെ കെസ്‌നന്ദ് ഫാറ്റയിൽ മദ്യശാലയിൽ നിന്നും പണം മോഷണം പോയതായി പരാതി(Money stolen). കൗണ്ടറിൽ അതിക്രമിച്ച് കയറിയ അജ്ഞാതരാണ് കവർച്ച നടത്തിയത്.
കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 2.70 ലക്ഷം രൂപയാണ് മോഷണം പോയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. 33 വയസുള്ള മദ്യശാലയുടമ മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകി.