തെലങ്കാന DSPയായി മുഹമ്മദ് സിറാജ്: DGPയുടെ ഓഫീസിലെത്തി ചുമതലയേറ്റു | Mohammed Siraj

ഇന്ത്യൻ ടീം ട്വൻറി20 കിരീടം നേടിയതിന് പിന്നാലെ മുഹമ്മദ് സിറാജിന് വീട് വയ്ക്കാൻ സ്ഥലവും, സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു.
തെലങ്കാന DSPയായി മുഹമ്മദ് സിറാജ്: DGPയുടെ ഓഫീസിലെത്തി ചുമതലയേറ്റു | Mohammed Siraj
Published on

ന്യൂഡൽഹി: തെലങ്കാന ഡി എസ് പിയായി ചുമതലയേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ്. അദ്ദേഹം ചുമതയേറ്റത് തെലങ്കാന ഡി ജി പിയുടെ ഓഫീസിലെത്തിയാണ്.(Mohammed Siraj)

ചടങ്ങ് നടന്നത് തെലങ്കാന ഡി ജി പി ജിതേന്ദര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു.

സിറാജിന് ഡി എസ് പി റാങ്കിലേക്ക് അനിവാര്യമായ വിദ്യാഭ്യാസ യോഗ്യതയില്ല. അദ്ദേഹത്തിനായി ഇളവനുവദിക്കാൻ തെലങ്കാന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയായിരുന്നു.

ബിരുദമാണ് ഗ്രൂപ്പ് 1 ജോലിക്ക് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സിറാജിൻ്റെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാണ്.

ഇന്ത്യൻ ടീം ട്വൻറി20 കിരീടം നേടിയതിന് പിന്നാലെ മുഹമ്മദ് സിറാജിന് വീട് വയ്ക്കാൻ സ്ഥലവും, സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com