മോദി – ട്രംപ് ചർച്ച ഉടൻ ഉണ്ടായേക്കും | Modi-Trump Discussion

മോദി – ട്രംപ് ചർച്ച ഉടൻ ഉണ്ടായേക്കും | Modi-Trump Discussion
Published on

വാഷിംഗ്ടൺ: ട്രംപ് അമേരിക്കയുടെ 47-മാത് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ ഇന്ത്യ, യു.എസിന്റെ ഉറ്റപങ്കാളിയെന്ന് അടിവരയിട്ട് ട്രംപ് ഭരണകൂടം(Modi-Trump Discussion). ഇതിലൂടെ ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശം നൽകുകയായിരുന്നു ട്രംപിൻറെ ലക്‌ഷ്യം. സ്ഥാനാരോഹണ ചടങ്ങിന് ശേഷം യു.എസ് സ്​റ്റേ​റ്റ് സെക്രട്ടറി മാർകോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസും ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയത് ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായിട്ടായിരുന്നു.

മാത്രമല്ല; മോദി – ട്രംപ് ചർച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വഴിത്തിരിവാകുമെന്നും വിലയിരുത്തലുണ്ട്. അടുത്ത മാസം വാഷിംഗ്ടണിൽ വച്ച് നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. ചർച്ച നടന്നാൽ വ്യാപാരം, ഇന്ത്യൻ പൗരന്മാരുടെ തൊഴിൽ,​ വിസ എന്നിവ പ്രധാന വിഷയമായേക്കുമെന്നും ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുമെന്നും റിപ്പോർട്ടുകളുണ്ട്. മോദിയും ട്രംപും 2019 ൽ ഹൂസ്റ്റണിൽ പങ്കെടുത്ത 'ഹൗഡി മോദി' പരിപാടിയും തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശനവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വഴിത്തിരിവായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com