വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി; സന്ദർശിക്കുക 5 രാഷ്ട്രങ്ങൾ, സന്ദർശനം ഇന്ന് മുതൽ ജൂലായ് 9 വരെ | narendra modi

മോദിയുടെ വിദേശ പര്യടനം നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
narendra modi
Published on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും(narendra modi). ഇന്ന് മുതൽ ജൂലായ് 9 വരെ നീളുന്ന യാത്രയിൽ പ്രധാനമന്ത്രി അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പുറമെ ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജൻറീന, നമീബിയ എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്.

മോദിയുടെ വിദേശ പര്യടനം നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബ്രസീലിൽ ജൂലൈ 5 മുതൽ ജൂലായ് 8 വരെയാണ് മോദി ഉണ്ടാകുക. ഘാനയിലാണ് പ്രധാനമന്ത്രി ആദ്യ സന്ദർശനം നടത്തുന്നതെന്ന പ്രത്യേകതയും സന്ദര്ശനത്തിനുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com