ജനങ്ങളുടെ ശബ്ദം പാർലമെൻ്റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി: പ്രധാനമന്ത്രി നരേന്ദ്രമോദി | Modi against Congress

മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്
ജനങ്ങളുടെ ശബ്ദം പാർലമെൻ്റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളി: പ്രധാനമന്ത്രി നരേന്ദ്രമോദി | Modi against Congress
Published on

ന്യൂഡൽഹി: പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(Modi against Congress )

അധികാരക്കൊതിയുള്ള പാർട്ടികളെ വോട്ടർമാർ തള്ളിയെന്നും, കോൺഗ്രസിന് പാർലമെൻ്റിൽ ജനങ്ങളുടെ ശബ്ദം ഉയർത്താൻ കഴിഞ്ഞിട്ടില്ലെന്നും വിമർശിച്ച അദ്ദേഹം, ഇനിയൊട്ട് ഉയർത്താനും പോകുന്നില്ലെന്നും കൂട്ടിച്ചേർത്തു.

മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നുവെന്നും, കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികൾ പാർലമെന്‍റിലെ തുറന്ന സംവാദങ്ങളെ നിരന്തരം തടസപ്പെടുത്തുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി, യുവ എം പിമാർക്ക് ഈ ബഹളത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി.

ഈ സമ്മേളനത്തിൽ നിരവധി വിഷയങ്ങൾ ചർച്ചയ്ക്ക് വരുമെന്നും, കാര്യക്ഷമമായ ഒരു സമ്മേളന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ മോദി, രാജ്യം ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിക്കുകയാണെന്നും, അതിൻ്റെ പ്രാധാന്യം ഓരോ അംഗങ്ങളും ഉൾക്കൊള്ളണമെന്നും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com