
ചെന്നൈ: തമിഴ്നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിൽ താഴ്ന്ന അന്തരീക്ഷത്തിൽ രണ്ട് കാറ്റുകളുടെ സംയോജനം നിലനിൽക്കുന്നു. ഇതുമൂലം, ഇന്ന് തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും, നാളെ മുതൽ ഏപ്രിൽ 27 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നത്.
തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽ ഏപ്രിൽ 25 വരെ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില രേഖപ്പെടുത്തിയേക്കാം. പുറത്തിറങ്ങുന്നവർക്ക് അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്. ചെന്നൈയിൽ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ സമയത്തെ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.