ജംഷഡ്പൂർ: പശ്ചിമ ബംഗാളിൽ മൊബൈൽ ഫോൺ മോഷണ കേസിൽ 4 പേർ പിടിയിൽ(Mobile phone theft). സാഹിബ്ഗഞ്ച്, ബർദ്വാൻ എന്നിവിടങ്ങളിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്ന മാംഗോ സ്വദേശികളായ സംഘമാണ് അറസ്റ്റിലായത്. കദ്മയിലെ ഗണേശമേള സന്ദർശിക്കുന്നവരെ ലക്ഷ്യം വെക്കുന്നതിനിടെയാണ് പിടി വീണത്.
സ്ത്രീകളിൽ നിന്നും പ്രായമായവരിൽ നിന്നുമാണ് സംഘം മോഷണം നടത്തിയിരുന്നത്. ഇവരുടെ പക്കൽ നിന്നും 9 ഫോണുകൾ പോലീസ് പിടിച്ചെടുത്തു.