
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് സേവന നിരോധനം മൂന്നു ദിവസത്തേക്കുകൂടി നീട്ടി. ഏഴു ജില്ലകളിലാണ് ഉത്തരവ് ബാധകമാവുക നിലവിലെ ക്രമസമാധാനനില വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. (Manipur Unrest)
അതിനിടെ, ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാനും മറ്റുമായി മണിപ്പൂരിലെ വിവിധ ജില്ലകളിൽ എല്ലാ ദിവസവും കാലത്ത് അഞ്ചു മണി മുതൽ പത്ത് വരെ അഞ്ച് മണിക്കൂർ കർഫ്യൂവിൽ ഇളവുവരുത്തി സർക്കാർ ഉത്തരവായി.