
ത്രിപുര: ധലായ് ജില്ലയിൽ പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു(Mob lynching). മനു നദിക്കടുത്തുള്ള ചിത്രേസെൻ കർബാരി പാറ പ്രദേശത്ത് ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. നദീതീരത്തിന് സമീപം പാട്ടത്തിന് നൽകിയ കൃഷിയിടത്തിൽ പച്ചക്കറി കൃഷി ചെയ്തിരുന്നു.
ഇവിടെ നിന്നും ഒരാൾ പച്ചക്കറി മോഷ്ടിക്കുന്നത് കർഷകർ കണ്ടു. തുടർന്ന് കർഷകർ മോഷ്ടാവിനെ സംഘംചേർന്ന് ക്രൂരമായി മർദ്ദിച്ചതായാണ് വിവരം. തുടർന്ന് പ്രദേശത്ത് നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.