
മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡയിൽ ജനക്കൂട്ടവുമായുള്ള ഏറ്റുമുട്ടലിൽ 5 പോലീസുകാർക്ക് പരിക്ക്(Mob attack). കാലിമേയ്ക്കാൻ പോയ സ്ത്രീയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച ഒരാളുടെ സംരക്ഷണത്തിന് എത്തിയ പോലീസുകാരെ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു.
വടികളും കല്ലുകളും ഉപയോഗിച്ചാണ് ജനങ്ങൾ ആക്രമണം നടത്തിയത്. പോലീസ് വാഹങ്ങളും ജനങ്ങൾ തകർത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിനെ ആക്രമിച്ചതിന് 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.