
തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ബംഗ്ലാദേശികളാണെന്ന് സംശയിച്ച് നാല് പശ്ചിമ ബംഗാളി തൊഴിലാളികളെ കൂട്ടം ചേർന്ന് ആക്രമിച്ചു(Mob attack) . പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ 4 കുടിയേറ്റ തൊഴിലാളികളാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.
ഇവർ ബംഗാളി ഭാഷയിൽ സംസാരിച്ചതിനാലും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് സംശയം തോന്നിയതിനാലുമാണ് ആക്രമണമുണ്ടായത്.
തിരുവള്ളൂരിലെ ഒരു നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ഇരുമ്പ് വടികൾ ഉപയോഗിച്ചാണ് തിരുവള്ളൂർ സ്വദേശികൾ കുടിയേറ്റ തൊഴിലാളികളെ ആക്രമിച്ചത്.