
ജനസംഖ്യ അടിസ്ഥാനത്തിലുള്ള ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചയോഗം നാളെ ചെന്നൈയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. നാളെ കരിങ്കൊടി പ്രതിഷേധം നടത്താനാണ് ബിജെപിയുടെ പദ്ധതി.
മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി എന്നിങ്ങനെ ആകെ ഏഴ് സംസ്ഥാനങ്ങളുടെ പ്രതിനിധ്യമാണ് യോഗത്തിലുണ്ടാവുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തന്നെ ചെന്നൈയില്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നും ഇന്ന് എത്തി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്ന് എത്തും.