'മോദി പദവി മറക്കരുത്': തമിഴ്‌നാടിന് എതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി MK സ്റ്റാലിൻ | PM Modi

മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണ് എന്ന് ഓർമ്മിപ്പിക്കേണ്ടി വന്നതിൽ തനിക്ക് വേദനയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
MK Stalin strongly criticizes PM Modi for remarks against Tamil Nadu
Published on

ചെന്നൈ: ബിഹാർ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് പരാമർശത്തിൽ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തുവന്നു. പ്രധാനമന്ത്രി തന്റെ പദവി മറന്ന് സംസാരിക്കരുതെന്നും, മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണ് എന്ന് ഓർമ്മിപ്പിക്കേണ്ടി വന്നതിൽ തനിക്ക് വേദനയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.(MK Stalin strongly criticizes PM Modi for remarks against Tamil Nadu)

വോട്ടിനുവേണ്ടി ഒഡിഷയിലും ബിഹാറിലും തമിഴ്‌നാടിനെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. ബി.ജെ.പിക്ക് തമിഴരോടുള്ള വെറുപ്പിനെ അപലപിച്ച സ്റ്റാലിൻ, പ്രധാനമന്ത്രി ജനക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബിഹാറിലെ മുസഫർപൂരിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ്-ആർ.ജെ.ഡി. സഖ്യത്തിനെതിരെയും തമിഴ്‌നാടിനെക്കുറിച്ചും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ബിഹാറിൽ നിന്നുള്ളവരെ തമിഴ്‌നാട്ടിൽ ഉപദ്രവിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രധാന ആരോപണങ്ങളിൽ ഒന്ന്. ഇതിന്റെ വീഡിയോ സ്റ്റാലിൻ പങ്കുവെക്കുകയും ചെയ്തു. ഛഠ് പൂജയെ കോൺഗ്രസ് അപമാനിച്ചു എന്നും മോദി ആരോപിച്ചു. രാജ്യത്തിന്റെ ആകെ ആഘോഷമായി ഛഠ് പൂജയെ അപമാനിച്ചവർക്ക് വോട്ടിലൂടെ ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ തേജസ്വിയും രാഹുലും സൗഹൃദം നടിക്കുന്നത് ഗുണ്ടാരാജ് തിരിച്ചു കൊണ്ടുവരാനാണെന്നും മോദി കുറ്റപ്പെടുത്തി. ഇല്ലാത്ത സൗഹൃദം അധികാരത്തിനുവേണ്ടി ഇരുവരും പ്രകടിപ്പിക്കുന്നത് ബിഹാറിനെ കൊള്ളയടിക്കാനുള്ള തന്ത്രമാണെന്നും മോദി പറഞ്ഞു.

മോദിയുടെ ആരോപണങ്ങൾക്ക് കോൺഗ്രസും ശക്തമായി തിരിച്ചടിച്ചു. ഛഠ് പൂജ നടത്തുന്ന മോദി വോട്ടിനുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. വോട്ട് കിട്ടിയാൽ മോദി ഡാൻസ് കളിക്കാനും തയ്യാറാകും എന്നും രാഹുൽ പരിഹസിച്ചു.

നരേന്ദ്ര മോദിയുടെ വാക്കുകൾ ബിഹാറിലെ ജനം തള്ളുമെന്നും രാഹുലിന്റെ പ്രസ്താവന മോദി വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ രണ്ട് റാലികൾക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാർ നാല് യോഗങ്ങളിലാണ് സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയും റാലികൾക്കെത്തിയതോടെ ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com