ചെന്നൈ : തൻ്റെ പേരിൽ പുതിയ പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സമഗ്ര ആരോഗ്യ പരിശോധന പദ്ധതിയായ ‘നലം കാക്കും സ്റ്റാലിൻ' ആണ് അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തത്. (MK Stalin inaugurates new scheme)
ഇത് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് എന്നത് ശ്രദ്ധേയമാണ്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേര് പദ്ധതികൾക്ക് നൽകരുത് എന്നായിരുന്നു കോടതി ഉത്തരവിട്ടത്.