
മുംബൈ: തെക്കൻ മുംബൈയിലെ സാസൂൺ ഡോക്കിന് സമീപം കടലിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി(body found). തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് പെൺകുട്ടിയെ കാണാതായത്.
സംഭവത്തിൽ ആന്റോപ്പ് ഹിൽ നിവാസിയായ പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ പോലീസ് അറസ്റ്റ് ചെയ്തു. ഗോപി ധനു എന്ന പ്രാദേശിക മത്സ്യത്തൊഴിലാളിയാണ് പെൺകുട്ടിയുടെ മൃതദേഹം ഡോക്കിന് സമീപം ഒഴുകിനടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും മൃതദേഹം കരയ്ക്ക് കൊണ്ടുവരികയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കടലിൽ ഉപേക്ഷിച്ചതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സെന്റ് ജോർജ് ആശുപത്രിയിലേക്ക് മാറ്റിയതായി കൊളാബ പോലീസ് അറിയിച്ചു.