കർണാടകയിൽ കാണാതായ ആൺകുട്ടി കൊല്ലപ്പെട്ടു; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ | murder

ട്യൂഷൻ ക്ലാസിലേക്കെന്ന് പറഞ്ഞു പോയ കുട്ടി 8 മണിയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
murder
Published on

കർണാടക: ബാംഗ്ലൂരിലെ ഹുളിമാവുവിൽ ആൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി(murder). ബന്നാർഘട്ട റോഡിലെ വിജനമായ സ്ഥലത്ത് നിന്നാണ് നിഷ്ചിത്(13) എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നിഷ്ചിതിനെ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായിരുന്നു.

ട്യൂഷൻ ക്ലാസിലേക്കെന്ന് പറഞ്ഞു പോയ കുട്ടി 8 മണിയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച വൈകുന്നേരം ബന്നാർഘട്ട റോഡിലെ വിജനമായ സ്ഥലത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

അതേസമയം അന്വേഷണത്തിനിടയിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു ഫോൺ കോൾ വന്നതായി പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ പോലീസ് നടപടികൾ സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com