ക്ലാസ് മുറിയിൽ മോശമായി പെരുമാറി: ബാഗ് കൊണ്ട് തലയ്ക്കടിച്ച് ഹിന്ദി അധ്യാപിക; തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ് ആന്ധ്രാ സ്വദേശിയായ വിദ്യർത്ഥി ഗുരുതരാവസ്ഥയിൽ | skull injury

മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക് ഗുരുതരമായി ഒടിവ് സംഭവിച്ചതായാണ് വിവരം.
skull injury
Published on

ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം(skull injury). പുംഗാനൂരിലെ ഹരിയുടെയും വിജേതയുടെയും മകൾ സാത്വിക നാഗശ്രീ(11)ക്കാണ് മർദ്ദനമേറ്റത്.

മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക് ഗുരുതരമായി ഒടിവ് സംഭവിച്ചതായാണ് വിവരം. സെപ്റ്റംബർ 10 നാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ മോശമായി പെരുമാറിയതിനുള്ള ശിക്ഷയായി ഹിന്ദി അധ്യാപിക സ്കൂൾ ബാഗ് കൊണ്ട് കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു.

നാഗശ്രീക്ക് തുടർച്ചയായ തലവേദന അനുഭവപ്പെടാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പരിക്കേറ്റതായി കണ്ടെത്തിയത്. ഇതേതുടർന്ന്, കുട്ടിയുടെ അമ്മ തിങ്കളാഴ്ച വൈകുന്നേരം സ്കൂൾ അധികൃതർക്കെതിരെ പോലീസിൽ പരാതി നൽകിയതായാണ് വിവരം. അതേസമയം കുട്ടി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com