

2023, ജൂൺ മാസം. മുംബൈയിലെ മിരാ റോഡിന് സമീപത്തെ ഗീത ആകാശ്ദീപ് ഫ്ലാറ്റിലെ അന്തേവാസികൾ കഴിഞ്ഞ കുറച്ചു ദിവസമായി വല്ലാത്തൊരു ദുർഗന്ധം സഹിച്ചാണ് ഓരോ ദിവസവും തള്ളി നിക്കുന്നത്. വാതിലുകൾ അടഞ്ഞു കിടക്കുന്ന 704-ാം നമ്പർ ഫ്ലാറ്റിൽ നിന്നാണ് ആ ഗന്ധം ഉയരുന്നത്. ആ ഫ്ലാറ്റിൽ നിന്നും ആരും പുറത്തേക്ക് വരുന്നില്ല, ഉള്ളിൽ നിന്നും മറുപടിയും ഇല്ല. 704-ാം നമ്പർ ഫ്ലാറ്റിൽ താമസിച്ചിരുന്ന ദമ്പതികളെ കുറിച്ച് യാതൊരു വിവരവുമില്ല. ഇരുവരെയും നേരിട്ട് കണ്ട് സംസാരിക്കാം എന്ന് കരുതിയാൽ അതും നടന്നില്ല. ഒടുവിൽ ദുർഗന്ധം അസഹനീയമായപ്പോൾ ഫ്ലാറ്റിലെ അന്തേവാസികൾ പോലീസിൽ പരാതിപ്പെടുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ്, 704-ാം നമ്പർ ഫ്ലാറ്റിന്റെ വാതി പൊളിച്ച് അകത്തുകടക്കുന്നു.
ആ ഫ്ലാറ്റിന്റെ വാതിൽ തുറന്നതേയുള്ളു, ശ്വസിക്കാൻ പോലും കഴിയാത്ത രീതിയിലുള്ള മനുഷ്യ രക്തത്തിന്റെ അസഹനീയമായ ദുർഗന്ധം. പോലീസ് സംഘം ഫ്ലാറ്റിലേക്ക് പ്രവേശിച്ചപ്പോൾ കണ്ട കാഴ്ച കഠിനഹൃദയരെപ്പോലും മരവിപ്പിക്കുന്നതായിരുന്നു. കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ ലക്ഷണങ്ങൾ മാത്രമായിരുന്നില്ല അത്, ക്രൂരവും തെളിവുകൾ നശിപ്പിക്കുന്നതിന്റെയും ഞെട്ടിക്കുന്ന കാഴ്ചകൾ. ആ ഫ്ലാറ്റിന്റെ ഉള്ളിൽ മുറിച്ചു മാറ്റപ്പെട്ട മനുഷ്യ ശരീരഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നു, ചിലത് പ്ലാസ്റ്റിക് പാത്രങ്ങളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ അതൊരു സ്ത്രീയുടെ ശവശരീരമായിരുന്നു എന്ന് വ്യക്തം.അടുക്കളയിൽ, ഗ്യാസ് സ്റ്റൗവിൽ ഒരു പ്രഷർ കുക്കർ വച്ചിരുന്നു, അതിനുള്ളിൽ വേവിച്ച മനുഷ്യ ശരീര അവശിഷ്ടങ്ങൾ. ഫ്ലാറ്റിനുള്ളിൽ കൂടുതൽ പരിശോധനകൾ നടത്തിയ പോലീസുകാരുടെ മുന്നിൽ ചുരുളഴിഞ്ഞത് മുംബൈ നഗരത്തെ നടുക്കിയ അരുംകൊലയായിരുന്നു. (Mira Road murder case)
ചുരുളഴിഞ്ഞ സരസ്വതി വൈദ്യയുടെ കൊലപാതകം
ഫ്ലാറ്റിൽ നിന്നും കണ്ടുകിട്ടിയ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങൾ, ആ ഫ്ലാറ്റിൽ താമസിച്ചിരുന്ന സരസ്വതിയുടേതായിരുന്നു. സരസ്വതിയോടൊപ്പം താമസിച്ചിരുന്ന മനോജായിരിക്കും പ്രതി എന്ന് പോലീസ് ഉറപ്പിക്കുന്നു. അന്നു തന്നെ പോലീസ് മനോജിനെ അറസ്റ്റ് ചെയ്യുന്നു. പോലീസിന്റെ പിടിയിലായ മനോജ് താൻ തന്നെയാണ് സരസ്വതിയെ കൊലപ്പെടുത്തിയത് എന്ന് കുറ്റസമ്മതം നടത്തുന്നു. കഴിഞ്ഞ മൂന്ന് വർഷമായി 704-ാം നമ്പർ ഫ്ലാറ്റിൽ ഒരുമിച്ച് താമസിക്കുകയാണ് സരസ്വതി വൈദ്യയും (32) മനോജ് സഹാനിയും (56). പുറം ലോകത്തിന് മുന്നിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിച്ച ഇരുവരും ലിവ്-ഇൻ പാർട്നെർസായിരുന്നു.
താൻ സരസ്വതിയെ കൊന്നിട്ടില്ല, അവൾ ആത്മഹത്യ ചെയ്തതാണ്. എന്ത് ചെയ്യണം എന്ന് അറിയാതെ ഭയന്നാണ് ഞാൻ അവളുടെ ശരീരങ്ങൾ വെട്ടിനുറുക്കിയത് എന്നായിരുന്നു, മനോജ് പോലീസ് ആദ്യം നൽകിയ മൊഴി. എന്നാൽ ഇത് മുഖവിലയ്ക്ക് എടുക്കാതെ പോലീസ് 704-ാം നമ്പർ ഫ്ലാറ്റിൽ കൂടുതൽ പരിശോധനകൾ നടത്തി. അങ്ങനെ, സരസ്വതിയുടെ ശരീരം വെട്ടിമുറിക്കാൻ ഉപയോഗിച്ച കട്ടറുകൾ കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി സരസ്വതിയുടെ ശവശരീരം 20 ഓളം കഷണങ്ങളായി വെട്ടിനുറുക്കുന്നു. ശേഷം ഏതാനും ശരീരഭാഗങ്ങൾ കുക്കറിൽ വേവിക്കുകയും ചെയ്തിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രായത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്ന മനോജ് സാനെയുടെയും സരസ്വതി വൈദ്യയുടെയും ബന്ധത്തിലെ പീഡനത്തിൻ്റെയും സംശയത്തിൻ്റെയും ഇരുണ്ട വശങ്ങൾ പോലീസ് അന്വേഷിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളോ അമിതമായ സംശയങ്ങളോ ആയിരിക്കാം കൊലപാതകത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ എന്നാണ് നിഗമനം.
മനോജ് സരസ്വതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത രീതിയിലുള്ള വഴക്കുകളും വിള്ളലുകളും ഇരുവർക്കുമിടയിൽ ഉടലെടുത്തിരുന്നു. സരസ്വതിയെ ഒഴിവാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രധാന നിഗമനം.
ഡൽഹിയെ ഞെട്ടിച്ച ശ്രദ്ധ വോൾക്കർ കേസുമായി സാമ്യമുള്ളതിനാൽ ഈ കൊലപാതകം ദേശീയ ശ്രദ്ധ നേടിയിരുന്നു. സരസ്വതിയുടെ മരണകാരണം (വിഷബാധയേറ്റതാണോ അതോ ശ്വാസംമുട്ടലാണോ) കണ്ടെത്തുന്നതിനായി ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണങ്ങൾ പോലീസ് നടത്തിയിരുന്നു. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചിരുന്ന അവരുടെ ജീവിതം ഇത്രയും ക്രൂരമായി അവസാനിച്ചതിന്റെ ഞെട്ടലിലാണ് മീര റോഡ് ഇപ്പോഴും.
Summary: The Mira Road murder case shocked the nation. In June 2023, 32-year-old Saraswati Vaidya was brutally killed and dismembered by her 56-year-old live-in partner, Manoj Sane, inside their apartment in Mira Road, Mumbai. Police discovered human body parts boiled in pressure cookers and stored in buckets.