യുപി: സംസ്ഥാനത്ത് ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബം സുരക്ഷിതമാണ്. എന്നാൽ, 100 മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതത്വം ഉണ്ടാകുന്നില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.
സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ നടന്ന ബംഗ്ലാദേശിലെ സ്ഥിതിയെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
"100 ഹിന്ദു കുടുംബങ്ങളില്‍ ഏറ്റവും സുരക്ഷിതമായത് ഒരു മുസ്ലീം കുടുംബമാണ്. അവര്‍ക്ക് അവരുടെ എല്ലാ മതപരമായ കര്‍മ്മങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാല്‍ 100 മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ കഴിയുമോ? ഇല്ല. ബംഗ്ലാദേശ് ഇതിന് ഒരു ഉദാഹരണമാണ്. ഇതിന് മുമ്പ്, പാകിസ്ഥാന്‍ ഒരു ഉദാഹരണമായിരുന്നു." - അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ നിലച്ചതായി ആദിത്യനാഥ് അവകാശപ്പെട്ടു. ഒരു യോഗി എന്ന നിലയില്‍ താന്‍ 'എല്ലാവരുടെയും സന്തോഷം' ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.