
ബീഹാർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ യുവാവ് ബലാത്‌സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. വൈശാലിയിലെ, ഭഗവാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അയൽപക്കത്തെ ഒരു യുവാവ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്‌സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇരയുടെ പിതാവിന്റെ പരാതിയിൽ വനിതാ പോലീസ് സ്റ്റേഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്, വിദ്യാർത്ഥിനിയെ വൈദ്യപരിശോധനയ്ക്കായി വൈശാലി സദർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് സദർ എസ്ഡിപിഒ-2 ഗോപാൽ മണ്ഡൽ സ്ഥലത്തെത്തി.ഫോറൻസിക് സംഘത്തെയും വിളിച്ച് തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ റെയ്ഡുകൾ നടത്തിവരികയാണ്. സംഭവം ഗ്രാമത്തിൽ സംഘർഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.