
പുനെ: മഹാരാഷ്ട്രയിലെ പൂനെയിലെ ഹൈവേയിൽ വെച്ച് കാറിൽ സഞ്ചരിച്ചിരുന്ന 17 വയസ്സുള്ള പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ ലൈംഗികമായി പീഡിപ്പിച്ചു. മറ്റ് മൂന്ന് സ്ത്രീകളുടെയും സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ചുവെന്ന് പോലീസ് പറഞ്ഞു.(Minor girl travelling in car sexually assaulted)
തിങ്കളാഴ്ച പുലർച്ചെ 4.15 ഓടെ ദൗണ്ട് പ്രദേശത്തെ ഹൈവേയിലെ ഭിഗ്‌വാനിന് സമീപം ഇരകൾ സഞ്ചരിച്ചിരുന്ന കാർ നിർത്തിയപ്പോഴാണ് സംഭവം നടന്നത്.
കാറിൽ ഏഴ് പേരുണ്ടായിരുന്നു - 70 വയസ്സുള്ള ഡ്രൈവർ, മൂന്ന് സ്ത്രീകൾ, 17 വയസ്സുള്ള രണ്ട് ആൺകുട്ടികൾ, 17 വയസ്സുള്ള ഒരു പെൺകുട്ടി.