
ഉത്തർപ്രദേശ്: നോയിഡയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂൾ ഗേറ്റിന് പുറത്ത് നിന്ന് അജ്ഞാതൻ തട്ടിക്കൊണ്ടുപോയി(kidnap). ഗിജോദ് ഗ്രാമത്തിലെ മദർ തെരേസ സ്കൂളിന്റെ ഗേറ്റിന് സമീപം ബുധനാഴ്ച രാവിലെ 6:45 ഓടെയാണ് സംഭവം നടന്നത്.
പെൺകുട്ടിയെ കാറിലെത്തിയ അജ്ഞാതൻ ബലമായി കാറിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. എന്നാൽ, തട്ടിക്കൊണ്ടുപോകൽ നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.