
ഭുവനേശ്വർ: ഒഡീഷയിലെ സാംബൽപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു(gang-rape). ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം നടന്നത്.
പുറത്തേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് രക്ഷപെട്ട പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ 3 പുരുഷന്മാരെ അറസ്റ്റ് ചെയ്തു. 2 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.