
മഹാരാഷ്ട്ര: ന്യൂ നാസിക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്തു(suicide). കോളേജ് വിദ്യാർത്ഥിയായ 17 കാരിയാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പ്രതിയായ ഗണേഷ് മണിക് ഭാംഗ്രെയെ (20) പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾക്ക് പെൺകുട്ടിയോട് കടുത്ത ഏകപക്ഷീയമായ പ്രണയം ഉണ്ടായിരുന്നതായും യുവാവ് എടുത്ത പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചതുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. ഇയാൾ പെൺകുട്ടിയെ ഭീഷണി പെടുത്തിയതായും വിവരമുണ്ട്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഗണേഷിന്റെ സുഹൃത്ത് അക്ഷയ് മദൻ വരാത്തെ (21) ഇതിന് കൂട്ട് നിന്നതായും കണ്ടെത്തിയിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.