
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം വീണ്ടും പുനഃസ്ഥാപിക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം(India-Canada relations). ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം. ഇരു രാജ്യങ്ങളും അതത് തലസ്ഥാനങ്ങളിൽ ഹൈക്കമ്മീഷണർമാരെ വിന്യസിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു.
ജി 7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇന്ത്യ-കാനഡ ബന്ധത്തിന്റെ പ്രാധാന്യവും തുടർ നടപടികളും വ്യക്തമാക്കി രൺധീർ ജയ്‌സ്വാളാണ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ - കാനഡ ബന്ധങ്ങളുടെ ഭാഗമായുള്ള നീക്കത്തിൽ രൺധീർ ജയ്‌സ്വാൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.