
ന്യൂഡൽഹി: വെള്ളിയാഴ്ച രത്രിയും ഇന്ന് പുലർച്ചെയും അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇന്ന് മാധ്യമങ്ങളെ കാണും(Ministry of Defense).
ഇന്ന് രാവിലെ 10 മണിക്കാണ് അടിയന്തിര വാർത്താസമ്മേളനം പ്രതിരോധ മന്ത്രാലയം വിളിച്ചു ചേർത്തിരിക്കുന്നത്. ഇതിൽ ഇന്ത്യയെ സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനമുണ്ടാകാൻ സാധ്യതയുള്ളതായാണ് വിവരം. ഇന്ന് പുലർച്ചെ 5 : 45 ന് ചേരാൻ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം രാവിലെ 10 മണിയിലേക്ക് മാറ്റുകയായിരുന്നു.