
പഞ്ച്കുല: പഞ്ച്കുലയിലെ ഒരു ക്ഷേത്രത്തിന് സമീപം അനധികൃത ഖനനം നടത്തിയ ട്രാക്ടർ ട്രോളി പോലീസ് പിടിച്ചെടുത്തു(Mining). ഗോരഖ്‌നാഥ് ഗ്രാമത്തിന് സമീപം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ട്രാക്ടർ പോലീസ് ശ്രദ്ധയിൽപെട്ടത്.
ഇതേ തുടർന്നുണ്ടായ സംശയത്തിൽ നടത്തിയ അന്വേഷണത്തിൽ അനധികൃത ഖനന പ്രവർത്തനം നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഖനന വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിയമ വിരുദ്ധ ഖനനം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തതായാണ് വിവരം.