
മഹാരാഷ്ട്ര: മുംബൈയിലെ കഞ്ചുർമാർഗിലെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ മിനിബസിന് തീപിടിച്ചു(fire). ഇന്ന് രാവിലെ 7:15 ഓടെയാണ് സംഭവം നടന്നത്. ബി.എം.സി ജീവനക്കാരുമായി പോയ മിനിബസാണ് അപകടത്തിൽപെട്ടത്.
തീ പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും 3 യാത്രക്കാരും വാഹനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങി. അതിനാൽ വൻ അപകടം ഒഴുവായി.
വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.