
ശ്രീനഗർ: ലഡാക്കിലെ ഡർബക്കിൽ ഇന്ത്യൻ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട സംഭവത്തിൽ രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി(soldiers).
ലഫ്റ്റനന്റ് കേണൽ ഭാനു പ്രതാപ് സിങ്ങും ലാൻസ്-ദഫദാർ ദൽജീത് സിങ്ങുമാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11.30 ഓടെയാണ് വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിച്ച കാറിന് മുകളിലേക്ക് പറ വീണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റിരുന്നു.