സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാല് സൈനികർക്ക് കീർത്തിചക്ര

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാല് സൈനികർക്ക് കീർത്തിചക്ര
Published on

സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് സൈനികര്‍ക്കാണ് കീര്‍ത്തിചക്ര പുരസ്‌കാരം നൽകുക.

2023 സെപ്തംബറില്‍ ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് കേണല്‍ മന്‍പ്രീത് സിങ് കൊല്ലപ്പെട്ടത്. കേണല്‍ മന്‍പ്രീത് സിങ് രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു. മന്‍പ്രീത് സിങ് കൂടാതെ കരസേനയില്‍ നിന്നുള്ള രവികൂമാര്‍ , മേജര്‍ എം നായിഡു എന്നിവര്‍ക്കും കീര്‍ത്തിചക്ര സമ്മാനിക്കും. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com