
ഭോപ്പാൽ: എയിംസ് മൂന്നാം നമ്പർ ഗേറ്റിന് സമീപം മധ്യവയസ്കനെ കൊള്ളയടിച്ച് 8,340 രൂപ തട്ടിയെടുത്തു(robbery). ഗുണ ജില്ല സ്വദേശിയായ രാധേശ്യാം മീന (65) യാണ് കൊള്ളയടിക്കപെട്ടത്. എയിംസിൽ പ്രവേശിപ്പിച്ചിരുന്ന ബന്ധുവിനെ സുഹൃത്തുക്കൾക്കൊപ്പമെത്തി കണ്ടു മടങ്ങവെ രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്.
എന്നാൽ ശ്രദ്ധാലുക്കളായ സുഹൃത്തുക്കൾ സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതികളിൽ ഒരാളെ പിടികൂടി. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് പ്രതിയെ കൈമാറുകയും ചെയ്‌തു.
ഇയാളുടെ പക്കൽ നിന്നും തട്ടിയെടുത്ത പണം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യൽ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.