
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ജനത ദർബാറി'ൽ വിഷം കഴിച്ചെത്തി മധ്യവയസ്‌കൻ(poison). ഗാസിയാബാദ് സിറൗളി ഗ്രാമ സ്വദേശി സത്ബീർ ഗുർജാറാണ് മുഖ്യമന്ത്രിയുടെ 'ജനത ദർബാറി'ൽ എത്തിയത്.
ലക്ഷണങ്ങൾ കാണിച്ചതോടെ ഇയാളെ ഉടൻ തന്നെ ലഖ്‌നൗവിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.
അതേസമയം വിഷം കഴിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.