ഹരിദ്വാറിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ് | Haridwar Mob Lynching

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്
  Mob Lynching
Updated on

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 50 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു (Mob Lynching). മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ ഈ ക്രൂരത. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

റാണിപൂർ ഏരിയയിലെ ലേബർ കോളനിയിൽ താമസിക്കുന്ന സ്ത്രീ അബദ്ധത്തിൽ മറ്റൊരാളുടെ വീട്ടിൽ കയറിയതാണ് അക്രമത്തിന് കാരണമായത്. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ തടിച്ചുകൂടുകയും സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. സ്ത്രീ നിലവിളിക്കുകയും തന്നെ വിട്ടയക്കാൻ അപേക്ഷിക്കുകയും ചെയ്തിട്ടും ആരും ദയ കാട്ടിയില്ല. ഈ ദൃശ്യങ്ങൾ ആരോ പകർത്തി ഇന്റർനെറ്റിൽ പങ്കുവെച്ചു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടു. രാഹുൽ കുമാർ, ഇന്ദർ സിംഗ്, നഗേഷ്, ആശു, രാകേഷ് എന്നിവരടക്കം ആറ് പേർക്കെതിരെ റാണിപൂർ പോലീസ് കേസെടുത്തു. ഇവരിൽ നാല് പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും ഒരു സ്ത്രീക്കെതിരെ നടന്ന ഈ ക്രൂരത ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും ഹരിദ്വാർ എസ്പി അഭയ് പ്രതാപ് സിംഗ് വ്യക്തമാക്കി. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary

A 50-year-old mentally challenged woman was brutally beaten and tied to an electric pole by a mob in Haridwar, Uttarakhand, after she accidentally entered a house. Suspecting her to be a thief, local residents in the Ranipur area assaulted her despite her pleas for mercy.

Related Stories

No stories found.
Times Kerala
timeskerala.com