
അഹമ്മദാബാദ്: ജുഹാപുരയിൽ മാനസിക വെല്ലുവിളി നേരിടുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി(man found dead). ഫത്തേവാഡി സ്വദേശിയായ സിറാജ് അഹമ്മദ് ഷെയ്ഖ് ആണ് മരിച്ചത്.
ഇയാളുടെ മൃതദേഹം ജുഹാപുര മോഡൽ സ്കൂളിന് സമീപമുള്ള ഷഹീൻ സൊസൈറ്റിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം 3.35 ഓടെയാണ് സംഭവം നടന്നത്. അതേസമയം മരണ കാരണം വ്യക്തമല്ല. സിറാജ് അഹമ്മദ് ഷെയ്ഖിന്റെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനനം മുതൽ മാനസിക വെല്ലുവിളി നേരിടുന്ന സിറാജിന് കഴിഞ്ഞ മൂന്ന് മാസമായി ശാരീരികമായി ആരോഗ്യമില്ലായിരുന്നുവെന്ന് സഹോദരൻ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു.