
ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രം അറിയിച്ചു. രാജ്ഘട്ടിനു സമീപത്തായിട്ടാണ് സ്മാരകം നിർമിക്കുന്നത്. (Pranab Mukherjee)
സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു.