
ഭോപ്പാൽ: മധ്യപ്രദേശിൽ മെലിയോയിഡോസിസ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്(Melioidosis). മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന ബർഖോൾഡേറിയ സ്യൂഡോമല്ലി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ പകർച്ചവ്യാധിയാണ് മെലിയോയിഡോസിസ് രോഗം.
മഴക്കാലത്തും ഈർപ്പമുള്ള കാലാവസ്ഥയിലുമാണ് അണുബാധയ്ക്കുള്ള സാധ്യത കൂടുതൽ. പ്രമേഹം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, ദുർബലമായ പ്രതിരോധശേഷി ഉള്ളവർ തുടങ്ങിയവർക്ക് രോഗം മരണത്തിലേക്ക് നയിക്കുമെന്ന് ഡോക്ടർ പറയുന്നു.
രോഗ വ്യാപനത്തെ തുടർന്ന് മധ്യപ്രദേശിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.