
ഇംഫൽ: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം. നിലവിലുള്ള ഭിന്നത കൂട്ടാനേ രാഷ്ട്രപതി ഭരണം ഉപകരിക്കൂയെന്ന് മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നല്‍കി. മണിപ്പൂരില്‍ ബി ജെ പി തോല്‍വി സമ്മതിച്ചതിന്‍റെ തെളിവാണ് രാഷ്ട്രപതി ഭരണമെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിച്ചു.