ന്യൂഡൽഹി : രാജ്യത്ത് നിർണായകമായ ജി എസ് ടി പരിഷ്‌ക്കരണം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി ജെ പി എം പിമാർ ഇന്ന് അനുമോദിക്കും. ഇത് സൻസദ് കാര്യശാലയിലാണ്. (Meeting on GST reforms in India)
അതേസമയം, ജി എസ് ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാനുള്ള ക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. വസ്ത്ര മേഖലയിലുള്ളവർ, സൈക്കിൾ നിർമ്മാതാക്കൾ, ഇൻഷുറൻസ് മേഖലയിലുള്ളവർ എന്നിവർ പരാതികൾ അറിയിച്ചിരുന്നു.