
ലഖ്നൗ: മഹാകുംഭമേളയിൽ ഉപയോഗിച്ച ലോകോത്തര നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ ഇനി സംസ്ഥാനത്തുടനീളമുള്ള രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഉത്തർ പ്രദേശ്. പ്രയാഗ്‌രാജിലെ സെൻട്രൽ ഹോസ്പിറ്റലിൽ ഉപയോഗിച്ച അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ യുപിയിലെ വിവിധ ജില്ലകളിലെ ആശുപത്രികളിലേക്ക് വിതരണം ചെയ്യും. സെൻട്രൽ ഹോസ്പിറ്റൽ വഴി മേളയുടെ സമയം ഏഴ് ലക്ഷത്തിലധികം രോഗികൾക്ക് സേനങ്ങൾ ലഭിച്ചു. യുപിയിലെ വിവിധ ജില്ലകളിൽ മഹാകുംഭമേളയിലെ സെൻട്രൽ ഹോസ്പിറ്റലിലെ ഓരോ മെഷീനുകളും ഉപയോഗപ്പെടുത്തും. ആവശ്യത്തിനനുസരിച്ച് ഉപകരണങ്ങൾ നൽകും. ഇതിനായി ജില്ലകളിലെ സിഎംഒ (ചീഫ് മെഡിക്കൽ ഓഫീസർ) അപേക്ഷിക്കണം. അതിനുശേഷം മെഷീനുകൾ കൈമാറാനാണ് തീരുമാനം.