ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ധീരതയും വീര്യവും പ്രകടിപ്പിച്ച 16 അതിർത്തി സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യ ദിനത്തിൽ ധീരതാ മെഡലുകൾ സമർപ്പിക്കും(Operation Sindoor). ഇന്ത്യയുടെ ഒന്നാം പ്രതിരോധ നിരയായ അതിർത്തി സുരക്ഷാ സേനയിലെ അംഗങ്ങൾക്കാണ് മെഡലുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
സേനയുടെ മേൽ രാജ്യം അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂരെന്നും ബിഎസ്എഫ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പാകിസ്ഥാനുള്ള മറുപടിയായിട്ടാണ് ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷൻ നടന്നത്. മെയ് 7 മുതൽ 10 വരെ പാക് അധീന കശ്മീരിലും പാക് തീവ്രവാദ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുമായിരുന്നു ആക്രമണം നടന്നത്.