

ഷാജഹാൻപൂർ: അയൽവാസിയുടെ വളർത്തുനായയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇറച്ചിക്കടയുടമയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു (Animal Cruelty). കലൻ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
ഭൂപേന്ദ്ര ശർമ്മ എന്നയാളുടെ വളർത്തുനായ സലിം എന്നയാളുടെ ഇറച്ചിക്കടയിലേക്ക് അബദ്ധത്തിൽ കയറിയതാണ് അക്രമത്തിന് കാരണമായത്. പ്രകോപിതനായ സലീമും വസീം എന്ന മറ്റൊരു വ്യക്തിയും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നായയെ ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ നായ സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ഉടമയുടെ പരാതിയെത്തുടർന്ന് സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ദീക്ഷ ഭാവ്രെ അറിയിച്ചു.
A meat seller in Uttar Pradesh has been arrested for allegedly stabbing a neighbor's pet dog to death after it strayed into his shop. The police took action following a formal complaint from the owner, charging the accused under the Prevention of Cruelty to Animals Act. Authorities are currently searching for a second accomplice involved in the brutal attack that has sparked outrage among local animal rights advocates.