
ജാർസുഗുഡ: കൈക്കൂലി വാങ്ങുന്നതിനിടയിൽ ഒഡീഷയിൽ മാനേജരെയും കൂട്ടാളിയെയും സിബിഐ അറസ്റ്റ് ചെയ്തു(bribe) . ഒഡീഷയിലെ ജാർസുഗുഡയിലുള്ള മഹാനദി കോൾഫീൽഡ് ലിമിറ്റഡ് ഹിരാക്കുഡ് ബുണ്ടിയ മൈൻസിലെ റാംപൂർ സബ്-ഏരിയ മാനേജരാണ് അറസ്റ്റിലായത്.
പരാതിക്കാരനിൽ നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മാനേജർ കുടുങ്ങിയത്. മാനേജരുടെ മേൽ മുൻപും പരാതികൾ ലഭിച്ചിരുന്നതിനാൽ സി.ബി.ഐ ഇയാൾക്കും കൂട്ടാളിക്കുമായി കെണി ഒരുക്കുകയായിരുന്നു.
ആഗസ്റ്റ് 20 നാണ് സംഭവം നടന്നത്. പരാതിക്കാരന്റെ കൈയിൽ പണം ഏല്പിച്ച ശേഷം സി.ബി.ഐ ഉദ്യോഗസ്ഥർ മാനേജരുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആന്വേഷണം ആവശ്യമാണെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.