
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയെ താമസസ്ഥലത്തെ മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരുപതുകാരിയായ എം.ബി.ബി.എസ്.
വിദ്യാര്‍ഥിനിയെയാണ് കമര്‍ഹാടിയിലെ ഇ.എസ്.ഐ. ക്വാട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിക്ക് വിഷാദരോഗമുണ്ടായിരുന്നിരിക്കാമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സംഭവം നടന്ന ദിവസം രാത്രി, യുവതിയുടെ അമ്മ മുറിയുടെ കതകില്‍ ഒരുപാട് തവണ മുട്ടിയെങ്കിലും യുവതി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ്
മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ യുവതിയെ കമര്‍ഹാടിയിലെ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.