ഭ​ക്ഷ്യ​വി​ഷ​ബാ​ധ; തെ​ലുങ്കാ​ന​യി​ൽ മ​യോ​ണൈ​സ് നി​രോ​ധി​ച്ചു

ഭ​ക്ഷ്യ​വി​ഷ​ബാ​ധ; തെ​ലുങ്കാ​ന​യി​ൽ മ​യോ​ണൈ​സ് നി​രോ​ധി​ച്ചു
Published on

ഹൈ​ദ​രാ​ബാ​ദ്: തെ​ലുങ്കാ​ന​യി​ൽ മ​യോ​ണൈ​സ് നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും മോ​മോ​സ് ക​ഴി​ച്ച ഒ​രാ​ൾ മ​രി​ക്കു​ക​യും 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. ഹൈ​ദ​രാ​ബാ​ദി​ലെ വ​ഴി​യോ​ര​ക്ക​ട​യി​ൽ നി​ന്ന് പ​ഴ​കി​യ മോ​മോ ക​ഴി​ച്ച് 33കാ​രി​യാ​ണ് മ​രി​ച്ച​ത്.

ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​യോ​ണൈ​സ് ഉ​ൽ​പാ​ദ​നം, സം​ഭ​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ നി​രോ​ധി​ച്ചാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് മ​യോ​ണൈ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ട്ട അ​ട​ങ്ങി​യ മ​യോ​ണൈ​സ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com