
മുംബൈ: അഹമ്മദാബാദ് ഹൈവേയിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് അഞ്ച് മണിക്കൂറിലധികം കുടുങ്ങിയതിനെ തുടർന്ന് 16 മാസം പ്രായമുള്ള ആൺകുട്ടി മരിച്ചു(Baby dies). വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
പെൽവിക് വിഭാഗത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി നൈഗാവിലെ ചിഞ്ചോട്ടിയിൽ ഗാലക്സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും തുടർചികിത്സയ്ക്കായി മുംബൈയിലെക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.
താനെ-ഗോഡ്ബന്ദർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താനെയിലേക്കുള്ള പാത രാവിലെ 6 മുതൽ രാത്രി 9 വരെ അടച്ചിട്ടിരുന്നു. ഇതേ തുടർന്നാണ് ഗതാഗതതടസ്സമുണ്ടായത്.