
മഹാരാഷ്ട്ര: പുനെ സർവകലാശാലയിൽ പുതിയ പരീക്ഷാ രീതിക്കെതിരെ വൻ വിദ്യാർത്ഥി പ്രതിഷേധം(exam). പുതുതായി നടപ്പിലാക്കിയ പരീക്ഷാ രീതി റദ്ദാക്കണമെന്നും ദുരിതബാധിത വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ പ്രതിഷേധം ശക്തമാക്കിയത്.
മതിയായ കൂടിയാലോചനകളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് പുതിയ പരീക്ഷാ രീതി അടിച്ചേൽപ്പിച്ചതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പുതിയ നടപടി വിദ്യാർത്ഥികളിൽ ആശയക്കുഴപ്പവും അക്കാദമിക് സമ്മർദ്ദവും സൃഷ്ടിച്ചുവെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമായി തുടരുമെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.