
ഹൈദരാബാദ്: ചന്ദനഗറിലെ ഖജാന ജ്വല്ലറിയിൽ വൻ കവർച്ച(robbery). തോക്കുധാരികളായ ആക്രമികളാണ് കവർച്ച നടത്തിയത്. ഇവർ കടയുടെ മാനേജർക്ക് നേരെ വെടിയുതിർത്തു.
മാനേജരുടെ കാലിനാണ് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ അക്രമികൾ ഭീഷണി പെടുത്തുകയും ചെയ്തു. കട തുറന്ന് നിമിഷങ്ങൾക്കകമാണ് സംഭവം നടന്നത്. പോലീസ് സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.