National
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് വൻ പ്രതിഷേധം: ബിജെപി ഓഫീസിന് തീയിട്ട് പ്രതിഷേധക്കാർ, വീഡിയോ | Ladakh
ബുധനാഴ്ച രാവിലെ പോലീസും പ്രക്ഷോഭകരും തമ്മിൽ സംഘർഷം ഉടലെടുത്തതായാണ് വിവരം.
ലേ: ലഡാക്കിലെ ലേയിൽ സംഘർഷാവസ്ഥ(Ladakh). ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ലേയിലെ ബിജെപി ഓഫീസ് തകർക്കുകയും തീയിടുകയും ചെയ്തു. ഇതേ തുടർന്ന് ബുധനാഴ്ച രാവിലെ പോലീസും പ്രക്ഷോഭകരും തമ്മിൽ സംഘർഷം ഉടലെടുത്തതായാണ് വിവരം.
അതേസമയം കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിനൊപ്പം കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരം നടത്തുന്ന രണ്ട് പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ട്.