
ശ്രീനഗർ: ഹിമാചൽ പ്രദേശിലെ കുളുവിൽ വൻ മണ്ണിടിച്ചിൽ(landslide). അപകടത്തിൽ 7 കശ്മീരികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവർ എല്ലാവരും ബന്ദിപ്പോര ജില്ലയിലെ തുലൈൽ നിവാസികളാണ്.
ഇവർ ഹിമാചലിൽ ജോലിക്കായി എത്തിയെന്നാണ് വിവരം. മണ്ണിടിച്ചിൽ ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം മണ്ണിടിച്ചിലിൽ ജമ്മു കശ്മീർ നിവാസികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി.