മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ വൻ തീപിടിത്തം. സരാവലി ഗ്രാമത്തിലെ ഒരു ഡൈയിംഗ് യൂണിറ്റിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.(Massive fire, Dyeing unit burnt in Maharashtra)
ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ഭിവണ്ടി, കല്യാൺ, ഉല്ലാസ് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഉച്ചയ്ക്ക് ശേഷവും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
രാവിലെ ആയതിനാൽ ജീവനക്കാർ ആരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല, അതിനാൽ വലിയ ദുരന്തം ഒഴിവായി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി ഫാക്ടറി ഉടമകൾ പറഞ്ഞു.
വലിയ ജനവാസമുള്ള സ്ഥലത്തല്ല തീപിടിത്തമുണ്ടായത് എന്നത് ആശ്വാസകരമാണ്. തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.